ളാക്കാട്ടൂർ: മരുതുകാവ് ക്ഷേത്രത്തിലെ ഗണേശോത്സവവും വിനായക ചതുർത്ഥിയും 30 മുതൽ സെപ്തംബർ രണ്ട് വരെ നടക്കും. 30ന് ഗണേശവിഗ്രഹ ഘോഷയാത്രയും, രണ്ടിന് നിമഞ്ജന ഘോഷയാത്രയും നടക്കും. 30 ന് രാവിലെ ആറിന് ഗണേശസഹസ്രനാമം, ക്ഷേത്രം മേൽശാന്തി അനുനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സിദ്ധിബുദ്ധി മഹാഗണപതിഹോമം, വൈകിട്ട് അഞ്ചിന് ശിവാജി നഗർ ജംഗ്ഷനിൽ ഗണേശോത്സവ ഘോഷയാത്ര. ദേശത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഘോഷയാത്രകൾ സിദ്ധിബുദ്ധി മഹാഗണപതി ക്ഷേത്ര സന്നിധിയിലേയ്ക്ക് പുറപ്പെടും. വൈകിട്ട് ഏഴിന് ഗണേശവിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം. തുടർന്ന് ഭജന. 31 ന് രാവിലെ ആറിന് ഗണേശസഹസ്രനാമം. തുടർന്ന് സിദ്ധിബുദ്ധി മഹാഗണപതി ഹോമം. വൈകിട്ട് ആറിന് ദീപാരാധ. രാത്രി ഏഴിന് ഭക്തിഗാനമേള.
സെപ്റ്റംബർ ഒന്നിന് ഗജസംഗമവും ആനയൂട്ടൂം. രാവിലെ ഏഴിന് സമൂഹ ഗണപതിഹോമം. കൂരോപ്പട ബൈപ്പാസ് ജംഗ്ഷനിൽ ഗജവീരൻമാർക്ക് സ്വീകരണം. രാവിലെ പത്തിന് സോപാന സംഗീതം. തുടർന്ന് ഗജസംഗമം, പ്രത്യേക്ഷ ഗണപതിപൂജ, തുടർന്ന് ആനയൂട്ട്, അന്നദാനം. വൈകിട്ട് ഏഴിന് ഗാനമേള. സെപ്റ്റംബർ രണ്ടിന് വിനായക ചതുർത്ഥി ദിനത്തിന്റെ ഭാഗമായി രാവിലെ ആറു മുതൽ ലക്ഷനാമജപം. വൈകിട്ട് അഞ്ചിന് ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര.