അയ്മനം: മഴക്കെടുതിയിൽ അയ്മനം പടിഞ്ഞാറൻ പ്രദേശത്തുള്ളവരുടെ യാത്രാദുരിതം ഒഴിവാക്കാൻ പള്ളിക്കവല മുതൽ കല്ലുമട വരെയുള്ള റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് സഹോദര സേവാസമിതി വാർഷിക യോഗം ആവശ്യപ്പെട്ടു. പെൻഷനുകളും സ്കോളർഷിപ്പുകളും യോഗത്തിൽ വിതരണം ചെയ്തു. അയ്മനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഒ.ജി. ഉല്ലാസ്, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സതീഷ് കുമാർ മണലേൽ (പ്രസിഡന്റ്), ടി.കെ. ബാബു തുണ്ടപ്പറമ്പിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.