pta-varshikom

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം എൽ.പി.സ്‌കൂൾ പി.ടി.എ. വാർഷികവും ഹൈടെക് പ്രൈമറി സ്‌കൂളും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്​റ്റർ പി.ടി. ജിനീഷ്, പി. ജോസഫ്, പി.എസ്. ഫൗസി, സി.എസ്. സന്ദീപ്, ടി.പി. അഭിനന്ദ്, അനഘ ടോണി, കെ.ടി. പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 2018 19 വർഷത്തെ എൽ.എസ്.എസ്. കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വാർഡ് കൗൺസിലർ കെ.ആർ.സംഗീത വിതരണം ചെയ്തു.