വൈക്കം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നഗരസഭാ ഓഫീസിനു മുന്നിൽ ജീവനക്കാർ ധർണ നടത്തി. തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു. സംസ്ഥാന കമ്മിറ്റിയംഗം ഒ.വി.മായ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ.അനിൽകുമാർ, പി.ശ്രീജ, കെ.കെ.ശശികുമാർ, എം.സുജിൻ എന്നിവർ പ്രസംഗിച്ചു.