avabruthasnanam

വൈക്കം : ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ പരിസമാപ്തി കുറിച്ച് ക്ഷേത്രക്കുളത്തിൽ നടന്ന അവഭൃഥ സ്‌നാനം ഭക്തിനിർഭരമായി.
ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തതിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു അവഭൃഥ സ്‌നാനം. യജ്ഞാചാര്യൻ മധു മുണ്ടക്കയം സഹകാർമ്മികനായി. അവഭൃഥസ്‌നാന ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി രാഗേഷ് ടി.നായർ, ട്രഷറർ രാധാകൃഷ്ണൻ നായർ, രാധാകൃഷ്ണൻ ആചാരി, സിന്ധു രമേശ്, മായാ രാജേന്ദ്രൻ, ഷീല അനിൽകുമാർ, ശ്രീകാന്ത്, ഹരിഹരൻ, അനൂപ് കെ.നായർ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.