പാലാ : ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന ഡോ.എം.എം.ജേക്കബ് അനുസ്മരണം നാളെ ഉച്ചകഴിഞ്ഞ് 3 ന് പാലാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ഹാളിൽ നടക്കും. കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. എം.ജി മുൻ വൈസ് ചാൻസലർ ഡോ.സിറിയക്‌തോമസ് മുഖ്യപ്രഭാഷണം നടത്തും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പ്രസംഗിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.