പൂവരണി : മഹാദേവക്ഷേത്രത്തിലെ സർപ്പ പുന:പ്രതിഷ്ഠ ഭക്തിസാന്ദ്രം. 2016ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്‌ന വിധി പ്രകാരമാണ് പടിഞ്ഞാറ് ദർശനമായ സർപ്പപ്രതിഷ്ഠ കിഴക്ക് ദർശനമായി ക്ഷേത്ര മതിലിന് പുറത്തേക്ക് മാറ്റിയത്. ആമേടമംഗലത്ത് മന ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പുനപ്രതിഷ്ഠ ചടങ്ങുകൾ. കല്ലമ്പളളി ഇല്ലം ഈശ്വരൻ നമ്പൂതിരി, തേവണം കോട്ടില്ലം ശങ്കരൻ നമ്പൂതിരി ,ക്ഷേത്ര മേൽശാന്തി വിഷ്ണുനമ്പൂതിരി എന്നിവരും കാർമ്മികരായി. പൂവരണി ദേശത്തേയും സമീപ പ്രദേശങ്ങളിലേയും വിവിധ കുടുംബങ്ങളിലെ സർപ്പപ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ കുടുംബങ്ങളുടെ പിന്മുറക്കാരടക്കം നിരവധിപ്പേരാണ് ചടങ്ങിൽ പങ്കാളികളായത്. ദേവസ്വം ഭരണസമിതി ട്രസ്റ്റ് പ്രസിഡന്റ് സുനിൽകുമാർ ആനിക്കാട്ട്, സെക്രട്ടറി സഞ്ജീവ് കുമാർ ശ്രീഭവനം ഓഡിറ്റർ പത്മകുമാർ പുതുശ്ശേരിൽ, അംഗങ്ങളായ മധുസൂദനൻ പാലക്കുഴയിൽ, ശശിധരൻ നായർ നെല്ലാല ഗിരീഷ് പുറയ്ക്കാട്ട് എന്നിവർ നേതൃത്വം നല്കി. ചടങ്ങുകൾക്കു ശേഷം പ്രസാദമൂട്ടും ഉണ്ടായിരുന്നു.