കോട്ടയം: പാലായിൽ മാണി സി.കാപ്പനെ സ്ഥാനാർത്ഥിയാക്കരുതെന്ന് എൻ.സി.പി മുൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ഇടതുനേതൃത്വത്തോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പാലായിലെത്തുന്നയാളാണ് കാപ്പൻ. തുടർച്ചയായി പരാജയപ്പെടുന്ന കാപ്പൻ പാർട്ടിക്കൊരു ബാദ്ധ്യതയാണെന്ന് മുൻ ജില്ലാ സെക്രട്ടറി സാംജി പഴേപറമ്പിൽ പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയനുമായി അടുപ്പം പുലർത്തുന്നവരെയെല്ലാം പാർട്ടിയിൽ നിന്നും പുറത്താക്കുന്ന കാപ്പന്റെ നിലപാടിനെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ പഞ്ഞു, ജേക്കബ് പുതുപ്പള്ളി, രാധാകൃഷ്ണൻ ഓണംപളളി തുടങ്ങിയവരും പത്രസമ്മേളനതിൽ പങ്കെടുത്തു