കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ശബരിമല പ്രശ്നത്തിൽ സി.പി എമ്മിന്റെ മലക്കം മറിച്ചിലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു . വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പാണിത്. ശബരിമല പ്രശ്നത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലം പിൻവലിച്ച് വിശ്വാസി സമൂഹത്തോട് മാപ്പു പറയണം .
പാലാ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം കേരളകോൺഗ്രസ് മാണി ഗ്രൂപ്പിനെ സഹാായിച്ച് എൻ.സി.പിയെ കാലു വാരും.കേരളകോൺഗ്രസിലെ തമ്മിലടിയിൽ സാമ്പത്തിക ശക്തികളുമായി അടുപ്പമുള്ള സി.പി.എം . സീറ്റ് ഏറ്റെടുക്കാതെ കേരളകോൺഗ്രസിനെ സഹായിക്കാൻ എൻ.സി.പിയെ ബലി കൊടുക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.