കോട്ടയം: കെവിൻ കേസിൽ കൃത്യം നടന്നതും വിധി വന്നതും 27ന് ..! 2018 മേയ് 27 നാണ് അക്രമി സംഘം കെവിനെ കൊലപ്പെടുത്തിയത്. വിധി വന്നതാവട്ടെ 2019 ആഗസ്റ്റ് 27നും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. വിധി പറയുന്നത് ആഗസ്റ്റ് 14 ലേയ്‌ക്ക് കോടതി ആദ്യം മാറ്റി . ആഗസ്റ്റ് 14 ന് കേസ് പരിഗണിച്ച കോടതി സംഭവം ദുരഭിമാന കൊലപാതകമാണെന്ന് ഉറപ്പിക്കുന്നതിനുള്ള വാദങ്ങളാണ് കേട്ടത്. തുടർന്ന് കേസ് 22 ന് പരിഗണിച്ചു. 22 ന് പത്ത് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി, നീനുവിന്റെ പിതാവ് ചാക്കോ അടക്കം അഞ്ചു പ്രതികളെ വെറുതെ വിട്ടു. തുടർന്ന് വിധി പറയുന്നതിനായി 24 ലേയ്‌ക്ക് മാറ്റി . 24 ന് അന്തിമ വാദം കേട്ട ശേഷം, ഇന്നലെ വിധി പ്രഖ്യാപിക്കുകയായിരുന്നു.