കോട്ടയം: സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷസമാപനങ്ങളുടെ ഭാഗമായി കോളജ് അങ്കണത്തിൽ ദ്വിശതാബ്ദി വിളക്കു തെളിയിച്ചു. ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ കോളജ് ചെയർപേഴ്സൺ കൃഷ്ണ സന്തോഷിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ ദ്വിശതാബ്ദി വിളക്കിലേക്ക് അഗ്‌നി പകർന്നു. ആഘോഷങ്ങൾ സമാപിക്കുന്ന സെപ്തംബർ രണ്ടുവരെ വിളക്ക് തെളിഞ്ഞു നിൽക്കും. ചടങ്ങിൽ കോളജ് ബർസാർ റവ. ജേക്കബ് ജോർജ്, കോളജ് യൂണിയൻ ചെയർപേഴ്സൺ കൃഷ്ണ സന്തോഷ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
29ന് വൈകിട്ട് അഞ്ചിനു തിരുനക്കര ഗാന്ധിപ്രതിമയുടെ മുന്നിലേക്ക് വിജ്ഞാനദീപ പ്രയാണം നടക്കും. കോളേജ് യൂണിയൻ, എൻ.എസ്.എസ്, എൻ.സി.സി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ദീപപ്രയാണം നടക്കുക. തുടർന്ന് ഗാന്ധി പ്രതിമയ്ക്കുമുന്നിൽ മെഴുകുതിരികൾ തെളിക്കും. 30ന് ഉച്ചയ്ക്ക് 1.30ന് 200 ബൈക്കുകൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.