ചങ്ങനാശേരി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ സമാപിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കാശ്മീർ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുക, ന്യൂ ജനറേഷൻ ബാങ്കുകളുടെ ചൂഷണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഗൗരി ലങ്കേഷ് നഗറിൽ (പെരുന്ന ബസ് സ്റ്റാന്റ് മൈതാനം) നടന്ന പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സി.എസ് സുജാത, സംസ്ഥാന വൈസ് പ്രസിഡന്റ് രമാ മോഹൻ, ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ് കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് അനിതാ സാബു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി എൻ സരസമ്മാൾ, പത്മാ ചന്ദ്രൻ, ജില്ലാ ട്രഷറർ ഉഷാ വേണുഗോപാൽ, മണിയമ്മ രാജപ്പൻ, പി.പി ശോഭന കുമാരി തുടങ്ങിയവർ പങ്കെടുത്തു.