kob-benny

പൂവത്തിളപ്പ്: അകലക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും കേരളകോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയംഗവുമായ ബേബി തോമസ് പന്തലാനിക്കൽ (54) നിര്യാതനായി. ഇരുപത് വർഷക്കാലം കാഞ്ഞിരമറ്റം സർവീസ് സഹകരണബാങ്കിന്റെ ഭരണസമിതിയംഗമായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പൂവത്തിളപ്പ് എ.എസ്.സി.പ്രസിഡന്റ്, പൂവത്തിളപ്പ് വൈ.എം.സി.എ.പ്രസിഡന്റ്, മണലുങ്കൽ സെന്റ് മേരീസ് പള്ളി ട്രസ്റ്റി, എ.കെ.സി.സി.മണലുങ്കൽ യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സോഫി പുതുപ്പറമ്പിൽ, ആനിക്കാട് കുടുംബാംഗമാണ്. മക്കൾ: ബിന്റുമോൾ (നഴ്‌സിങ് വിദ്യാർഥിനി, ആന്ധ്രാപ്രദേശ്), അച്ചു ബേബി (പ്ലസ് വൺ വിദ്യാർഥി, എൻ.എസ്.എസ്.എച്ച്.എസ്.എസ്.മറ്റക്കര). സംസ്‌ക്കാരം വെള്ളിയാഴ്ച 2.30ന് മണലുങ്കൽ സെന്റ് മേരീസ് പള്ളി സെമത്തേരിയിൽ.