കുറിച്ചി: അദ്വൈതവിദ്യാശ്രമത്തിൽ സ്ഥാപിക്കുന്ന ഏകദൈവ പ്രതിഷ്ഠാ ധ്യാന മണ്ഡപത്തിന്റെ ശിലാസ്ഥാപനം 31ന് രാവിലെ 7.30ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. ശ്രീനാരായണഗുരുദേവ ശിഷ്യ പ്റധാനിയും കുറിച്ചി അദ്വൈത വിദ്യാശ്രമത്തിന്റെയും സ്കൂളിന്റെയും സ്ഥാപകനുമായിരുന്ന ശ്രീനാരായണതീർത്ഥർ സ്വാമി മുമ്പ് ഇവിടെ ഏകദൈവ പ്രതിഷ്ഠാമണ്ഡപം സ്ഥാപിച്ചിരുന്നു. കാലപ്പഴക്കത്താൽ ഈ മന്ദിരം നവീകരിക്കേണ്ടിവന്നപ്പോൾ പ്രതിഷ്ഠ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി. തീർത്ഥർസ്വാമി സ്ഥാപിച്ച അതേസ്ഥലത്തുതന്നെയാണ് ഇപ്പോൾ 50 ലക്ഷംരൂപ ചെലവിൽ പുതിയ മന്ദിരം നിർമ്മിക്കുന്നതെന്ന് കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു.