തലയോലപ്പറമ്പ്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നിലമ്പൂരിലെ ജനങ്ങൾക്കായി ഡി.വൈ.എഫ്‌.ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച വീട്ടുപകരണങ്ങളടങ്ങിയ ആവശ്യവസ്തുക്കൾ നിലമ്പൂർ കരുളായിലെത്തിച്ചു. തലയോലപ്പറമ്പിൽ നിന്ന് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.പി.എം ഏരിയാസെക്രട്ടറി കെ. ശെൽവരാജ് നിർവഹിച്ചു. അനന്ദു ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വി.ടി പ്രതാപൻ, ലോക്കൽ സെക്രട്ടറി അജിത്ത് സോമൻ, ജില്ലാ കമ്മറ്റി അംഗം ആർ. നികിത കുമാർ, നമ്പർ വൺ എർത്ത് മൂവേഴ്‌സ് ഉടമ കണ്ണൻ, റഫ്‌സൽ, എസ്. നവീൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി ആർ. രോഹിത്ത് സ്വാഗതം പറഞ്ഞു. തലയോലപ്പറമ്പിൽ ആരംഭിച്ച കളക്ഷൻ സെന്റർ മുഖേനയാണ് പ്രളയബാധിതർക്കാ വശ്യമായ വീട്ടുപകരണങ്ങൾ അടക്കമുള്ള സാധനങ്ങൾ ശേഖരിച്ചത്.
നിലമ്പൂരിലെത്തിച്ച അവശ്യ വസ്തുക്കൾ സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കളുടെ നേതൃത്വത്തിൽ പിന്നീട് കരുളായിലെ പ്രളയ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ വീടുകളിലെത്തിച്ചു നൽകി.