kob-mathai-jpg

കിടങ്ങൂർ : കാൽനട യാത്രക്കാൻ പിന്നിലൂടെ എത്തിയ കാർ ഇടിച്ച് മരിച്ചു. അപകടം സൃഷ്ടിച്ച വാഹനം നിർത്താതെ പോയി. കുമ്മണ്ണൂർ മേംഗളാരാം മേലേട്ട് തറപ്പേൽ മത്തായി ഔസേഫാണ് (70) മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പാലായിലേക്ക് വരികയായിരുന്ന കാറാണ് അപകട സൃഷ്ടിച്ച് കടന്നുകളഞ്ഞത്. പരിക്കേറ്റയാളെ നാട്ടുകാർ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.