കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം വാഹൻ സോഫ്‌റ്റ് വെയറിലേയ്‌ക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ഒന്നു മുതൽ 500 വരെ നമ്പരിലുള്ള വാഹനങ്ങൾ 31 ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

ഒരു വർഷത്തോളമായി നടക്കുന്ന ഓൺലൈൻ നടപടിക്രമങ്ങളാണ് പൂർണമാകുന്നത്. സെപ്തംബർ അവസാനത്തോടെ വാഹൻ പൂർണമായും പ്രാബല്യത്തിലാവും. നേരത്തെ ആർ.ടി ഓഫീസിന്റെ പ്രവർത്തനങ്ങൾ സ്‌മാർട്ട് മൂവ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നടന്നിരുന്നത്. ഇത് സംസ്ഥാന തലത്തിൽ മാത്രമുള്ള സോഫ്റ്റ്‌വെയറായിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കിയതോടെയാണ് ആപ്ലിക്കേഷനുകൾ മാറിയത്.

സെപ്തംബർ ഒന്നു മുതൽ വാഹനിലേയ്‌ക്ക് മാറിയാലും, 15 വരെ തിരുത്തലുകൾ വരുത്താനുള്ള അവസരമുണ്ട്. സേവനങ്ങൾ അതിവേഗം നൽകാൻ സാധിക്കുമെന്നതാണ് വാഹൻ സോഫ്റ്റ് വെയറിന്റെ ഗുണം.

ഗുണങ്ങൾ

അതിസുരക്ഷാ നമ്പർ പ്ലേറ്റും

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചിപ്പോട് കൂടിയ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളും എത്തിത്തുടങ്ങി. നമ്പർ പ്ലേറ്റുകൾ കൃത്യമായി ലഭിക്കാത്തതിനാൽ രജിസ്ട്രേഷന് പ്രശ്‌നമുണ്ടാകുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ജില്ലയിലെ എട്ട് ഷോറൂമുകൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ്

അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലായത്. നിലവിൽ പത്തു മുതൽ 15 ദിവസം വരെയാണ് നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനു വേണ്ടി വരുന്നത്. എറണാകുളത്തെ രണ്ട് സ്വകാര്യ കമ്പിനികളാണ് ജില്ലയിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് വിതരണം ചെയ്യുന്നത്. ഇതാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.