വൈക്കം : എസ്.എൻ.ഡി.പി. യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എം. പി. സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാപ്രസിഡന്റ് വി.വി.വേണുഗോപാൽ, സെക്രട്ടറി കെ.എൻ.മോഹൻദാസ്, വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, വി.കെ.വിജയൻ, മധു പുത്തൻതറ, അംബിക ദിവാകരൻ, വി.വി.കനകാംബരൻ എന്നിവർ പ്രസംഗിച്ചു.