അടിമാലി: ദേവികുളം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സർഗ്ഗോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്താൻ ലക്ഷ്യമിട്ട് ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ബാലകലോത്സവത്തിന്റെ ഭാഗമായാണ് അടിമാലിയിലും പരിപാടി നടന്നത്.അടിമാലി ആയിരമേക്കർ ജനത യുപി സ്‌കൂളിൽ താലൂക്കിലെ വിവിധ മേഖലകളിൽ നിന്നെത്തിയ കുട്ടികളുടെ രചനാ മത്സരങ്ങളും കലാമത്സരങ്ങളും നടന്നു.യുപി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിലായി 11 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.മത്സരങ്ങളുടെ ഉദ്ഘാടനം ദേവികുളം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിനു സ്‌കറിയ നിർവ്വഹിച്ചു.അടിമാലിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനത യുപി സ്‌കൂൾ എച്ച്.എം എം ഡി പ്രിൻസ് മോൻ അദ്ധ്യക്ഷത വഹിച്ചു.പി കെ സുധാകരൻ, കെ ശിവൻ,പി ഡി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.