എരുമേലി : കരിങ്കല്ലുംമൂഴി കയറ്റത്തിലെ വളവിൽ ആക്ടീവ സ്കൂട്ടറിൽ ഐഷർ ലോറി ഇടിച്ച് ലോട്ടറി ഏജന്റ് മരിച്ചു. മറ്റന്നൂർക്കര ലോട്ടറി ഏജന്റായ തലക്കോട്ട് പി.സി.എബ്രാഹം (വെറ്റ ബാബു- 65) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമേലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഏലിയാമ്മ എബ്രാഹം മക്കൾ : ബിജു എബ്രാഹം, ഡെയ്‌സി. മരുമകൾ : അനി.