പാലാ : മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 2 മുതൽ 11 വരെ പാലാ കുരിശുപള്ളി ജംഗ്ഷനിലും ടൗൺ ഹാളിനും സമീപം സ്റ്റാളിലും ഓണാഘോഷവും പായസമേളയും നടത്തും. ജോസഫ് വാഴയ്ക്കൻ ഓണാഘോഷവും, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ പായസമേളയും ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന നഗരസഭ ഉപാദ്ധ്യക്ഷൻ കുര്യാക്കോസ് പടവൻ നിർവഹിക്കും. സി.പി.ചന്ദ്രൻനായർ, ലാലിച്ചൻ ജോർജ്, ജോർജ് കുളങ്ങര എന്നിവർ പ്രസംഗിക്കും. സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മണർകാട് അദ്ധ്യക്ഷത വഹിക്കും. 9 ന് വൈകിട്ട് ആറിന് നാടൻ പാട്ടുമേളയും 10 ന് ഓണക്കാഴ്ച മൊബൈൽ ഫോട്ടോ മത്സരവും നടത്തുമെന്ന് ഭാരവാഹികളായ സന്തോഷ് മണർകാട്, ജോയി വട്ടക്കുന്നേൽ, ഷാജി പന്തപ്ലാക്കൽ, ടെൻസൺ വലിയകാപ്പിൽ, ബിജു വാതല്ലൂർ, ജോൺസി നോബിൾ, കെ.പി.രാജൻ, സതീഷ് കെ മണർകാട് തുടങ്ങിയവർ അറിയിച്ചു.