കോട്ടയം: നവജീവന്റെ സ്നേഹ സന്ദേശം പരിപാടിയുടെ ഭാഗമായി കാരുണ്യക്കുടുക്കയിലൂടെ സമാഹരിച്ച 30,000 രൂപ തിരുവാർപ്പ് സ്വദേശി ബൈജുവിന്റെ മകൻ അർജുന് കൈമാറി. സ്‌കൂൾ വിദ്യാർത്ഥിയായ അർജുൻ ബസിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് തളർച്ച ബാധിച്ച് കിടപ്പിലാകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പഠനം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തെ സഹായിക്കാൻ നവജീവന്റെ സഹകരണത്തോടെ കിളിരൂർ ഗവ.ഐ.ടി.ഐയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ചതാണ് തുക. നവജീവൻ മാനേജിംങ് ട്രസ്റ്റി പി.യു തോമസിന്റെ നേതൃത്വത്തിൽ നവജീവൻ പ്രവർത്തകരും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുക കൈമാറി.