ചങ്ങനാശേരി: സർഗക്ഷേത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 7 ദിവസങ്ങളിലായി നടക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരം സെപ്തംബർ 1ന് പ്രൊഫ. ഡി.വർഗീസ് പാണംപറമ്പിൽ നഗറിൽ (സർഗ്ഗക്ഷേത്ര അങ്കണം) തിരശീലയുയരുമെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, ചെയർമാൻ വി.ജെ.ലാലി, ജനറൽ കൺവീനർ പ്രേമചന്ദ്രൻ എസ്.എന്നിവർ അറിയിച്ചു. നാടകമത്സരം സിനിമാ സംവിധായകൻ ജോണി ആന്റണി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സിനിമാ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6.30ന് നാടകം ആരംഭിക്കും. നാടകരംഗത്തെ പ്രമുഖരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രത്യേക പന്തലിലാണ് മത്സരം അരങ്ങേറുന്നത്. ഉദ്ഘാടനചടങ്ങിൽ സാഹിത്യകാരൻമാരായ മുട്ടത്തുവർക്കി, ജെ.കെ.വി എന്നിവർക്കുന്ന സ്മരണാഞ്ജലി പ്രത്യേകമായി നടക്കും. പ്രൊഫ. ഡി. വർഗീസ് പാണംപറമ്പിലിന്റെ ചിത്രം അനാച്ഛാദനം ചെയ്യും. നാടകമത്സരം പാസുമൂലം നിയന്ത്രിക്കുന്നതാണ്.