വൈക്കം : എസ്. എൻ. ഡി. പി യോഗം 110-ാം നമ്പർ നടുവിലെ ശാഖയുടെ കുടുംബസംഗമവും, നവതി സമാപന സമ്മേളനവും, സ്‌കോളർഷിപ്പ്, പെൻഷൻ, ചികിത്സാസഹായ വിതരണവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഡി.സോമൻ അദ്ധ്യക്ഷത വഹിച്ചു. നവതി സന്ദേശവും സ്‌കോളർഷിപ്പ് വിതരണവും യൂണിയൻ സെക്രട്ടറി എം.പി.സെൻ നിർവഹിച്ചു. യോഗം കൗൺസിലർ രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ടി.സലിംകുമാർ, അമൃതനാഥ്, അശ്വകുമാർ, അജയചന്ദ്രൻ, രസൻ, പുരുഷൻ, രമണൻ, ഷൈല എന്നിവർ പ്രസംഗിച്ചു.