വൈക്കം : എസ്.എൻ.ഡി.പി യോഗം 129 - ാം നമ്പർ കുലശേഖരമംഗലം ശാഖായുടെയും 763 - ാം നമ്പർ വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ ഗുരുദർശന പഠനക്ലാസ് തുടങ്ങി.
ശാഖാ ഹാളിൽ നടന്ന പഠനക്ലാസ് യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രമേശൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സന്തോഷ് ചെറിയെട്ടാൻതറയിൽ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, പഠനക്ലാസ് കോർഡിനേറ്റർ വി.വി.കനകാംബരൻ, വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശശി, കുമാരിസംഘം പ്രസിഡന്റ് നമിത മണ്ടോപ്പള്ളി എന്നിവർ പ്രസംഗിച്ചു.