വൈക്കം : കേരള എൻ. ജി. ഒ. അസോസിയേഷൻ വൈക്കം ബ്രാഞ്ച് 45-ാംമത് വാർഷിക സമ്മേളനം ഇന്ന് തെക്കേനട ഗ്രാന്റ്മാസ് ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പതാക ഉയർത്തും. 11ന് അംമ്പിൾ പി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം.ജെ.തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്നും വിരമിച്ച അജിത്കുമാറിന്റെ യാത്ര അയപ്പ് യോഗം ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യുവും സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി വി.പി.ബോബിനും ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ, സതീഷ് ജോർജ്ജ്, പി.വി.അജയൻ, സഞ്ജയ് നായർ, റോജൻ മാത്യു, ജി.ആർ.സന്തോഷ് കുമാർ, കെ.എൻ.ജോസഫ് തുടങ്ങിയവർ സംസാരിക്കും.