moshanam

ഉദയനാപുരം : വല്ലകം അരീക്കുളങ്ങര ശ്രീ ദുർഗ്ഗദേവി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പുട്ടു തകർത്ത് 5000 ത്തോളം രൂപയും വഴിപാടായി ലഭിച്ചമൂന്നു ഗ്രാമോളം വരുന്ന താലിയും മോഷ്ടാക്കൾ അപഹരിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം കവരാൻ മോഷ്ടാക്കൾ സ്‌ട്രോംഗ് റൂമിന്റെ പൂട്ടു തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ക്ഷേത്രത്തിന്റെ പുറകിലുള്ള ഓഫീസിന്റെ പുട്ടു തകർത്തു അകത്തു കടന്ന മോഷ്ടാക്കൾ അലമാര കുത്തി തുറന്നാണ് പണം അപഹരിച്ചത്. കാണിക്ക വഞ്ചികളിൽ നിന്നു പണം നഷ്ടപ്പെട്ടില്ല. ഇന്നലെ രാവിലെ ക്ഷേത്ര ജീവനക്കാരും ഭക്തരും ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ദിവസം രാത്രി അരയൻ കാവിലെ ക്ഷേത്രത്തിലും ശ്രീകോവിൽ തകർത്ത് വിഗ്രഹം അപഹരിക്കാൻ ശ്രമം നടന്നിരുന്നു. മോഷണത്തിനു പിന്നിൽ പ്രഫഷണൽ മോഷ്ടാക്കളാണെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസം മുമ്പ് വെച്ചൂർ ഇടയാഴത്ത് രണ്ടു ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി തകർത്തു മോഷണം നടത്തിയിരുന്നു. വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.