വൈക്കം : ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിൽ നിന്നും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേയ്ക്കു വന്ന സ്വയംവര ഘോഷയാത്രയ്ക്കു പുത്താലം, മുത്തുക്കുടകൾ, വാദ്യഘോഷം എന്നിവ മിഴിവേകി.സപ്താഹ യജ്ഞവേദിയായ ഇടയാഴം ശ്രീ സുബ്രന്മണ്യസ്വാമി ക്ഷേത്രത്തിൽ നൂറുകണക്കിനു ഭക്തർ ചേർന്ന് ഘോഷയാത്രയെ വരവേറ്റു. തുടർന്ന് യജ്ഞാചാര്യൻ വൈക്കം വിജയകുമാർ, യജ്ഞ പൗരാണികരായ വെച്ചൂർ ശ്രീകുമാർ, തണ്ണീർമുക്കം വരുൺ എന്നിവരുടെ കാർമികത്വത്തിൽ രുഗ്മിണി സ്വയംവര ചടങ്ങുകൾ നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വെങ്കിടാചലം അയ്യർ, കെ.സോമൻ നടുക്കോയിത്തറ, സെക്രട്ടറി വി.ടി.അശോകൻ, മോഹനൻ, ബിജീഷ് കുമാർ, പി.ഐ.ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.