debate

കുറിച്ചി: പ്രകൃതിദുരന്തത്തിന്റെ ഒന്നാം പ്രതി നാം തന്നെയാണെന്നും ദുരന്തത്തെ നേരിടാൻ വ്യക്തിജീവിതത്തിൽ എന്തെല്ലാം ചെയ്തുവെന്നും ആലോചിക്കേണ്ട സമയമാണിതെന്നും അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. കുറിച്ചി എ.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ ചങ്ങനാശേരി സർഗക്ഷേത്രയും, കുറിച്ചി കെ.എൻ.എം. പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച 'പ്രളയം വീണ്ടും എന്ന ജനകീയ സംവാദം പരിപാടി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുവർഷങ്ങൾക്കുമുൻപ് ഭൂമി തുരന്ന് മനുഷ്യൻ കാട്ടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ശ്രീനാരായണ ഗുരുദേവൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. സർഗക്ഷേത്ര ഡയറക്ടർ ഫാദർ അലക്‌സ് പ്രായിക്കളം ആമുഖപ്രസംഗം നടത്തി. സർഗക്ഷേത്ര പ്രൊഫഷണൽ ഫോറം പ്രസിഡന്റ് അഡ്വ. റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. പ്രതീഷ് സി മാമൻ സെമിനാർ അവതരിപ്പിച്ചു. കെ.എൻ.എം. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി.എസ്. സലീം മോഡറേറ്റായിരുന്നു. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി, ഡോ. ശോഭാ സലിമോൻ, വി.ജെ.ലാലി, ഏകതാ പരിഷത്ത് ജില്ലാ കോ-ഓർഡിനേറ്റർ രാജീവ് മേച്ചേരി, ആർ. രാജഗോപാൽ, ഡോ. മാത്യു കുര്യൻ, ലൂക്കോസ് നീലംപേരൂർ, എൻ.ഡി. ബാലകൃഷ്ണൻ, എബിസൺ എബ്രഹാം, പ്രൊഫ. സെബാസ്റ്റ്യൻ വർഗീസ്, രാജു ജോർജ്, രാജശ്രീ പ്രണവം, ഡോ. പി.എസ്. ശിവദാസ്, കെ.ഗോപിദാസ്, സഖറിയാ മങ്ങാട്ട്, ടി.എസ്. സാബു, എൻ.ഡി. ശ്രീകുമാർ, അനിൽ കണ്ണാടി, സുജാത ബിജു എന്നിവർ പങ്കെടുത്തു.

--- കുറിച്ചി എ.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ ചങ്ങനാശേരി സർഗക്ഷേത്രയും, കുറിച്ചി കെ.എൻ.എം. പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച പ്രളയം വീണ്ടും എന്ന ജനകീയ സംവാദം പരിപാടി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു