തോക്കുപാറ:നിർമ്മാണം തീരും മുമ്പേ റോഡിന്റെ കൂറ്റൻ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ അടിത്തറ തകർന്നു.ആനന്ദവിലാസത്തിനടുത്ത് നിർമാണം പുരോഗമിക്കുന്ന കെഎസ്ഇബി ടണലിലേക്കുള്ള റോഡ് തോക്കുപാറയിൽ നിന്നും ആരംഭിക്കുന്നിടത്ത് റോഡ്കഴിഞ്ഞ വർഷത്തെ കനത്ത മഴയിൽ തോട്ടിലേക്ക് ഇടിഞ്ഞു പോയിരുന്നു.ഈ സ്ഥലത്ത് ഇരുപത് ലക്ഷം രൂപ മുടക്കി പണിയുന്ന പുതിയ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ അടിത്തറ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയനിലയിലാണ്.നിർമ്മാണം തുടങ്ങുമ്പോൾ അതിത്തറയിൽ മണ്ണും കാട്ടുകല്ലുംകൊണ്ടാണ് അടിത്തറ നിർമ്മിച്ചത് .നിർമാണം തീരാറായ സംരക്ഷണ ഭിത്തിയുടെ മദ്ധ്യത്തിലാണ് അടിത്തറയിൽ നിന്നും മണ്ണ്മാറി ദുർബ്ബലമായിരിക്കുന്നത്.മിക്കയിടത്തും സംരക്ഷണഭിത്തി തറയിൽ തൊടാത്തനിലയിലിണ്.പണിയിലെ പാകപ്പിഴകൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ താമസമില്ലാതെ സംരക്ഷണ ഭിത്തി തകരും.