അടിമാലി:ടൂ വീലറുകളിൽ 'ഫ്രീക്കന്മാർ" ടൗണിലും പരിസര പ്രദേശങ്ങളിലും അമിതവേഗതയിൽ വാഹനം ഓടിച്ച് നാട്ടുകാരെ വിരട്ടുന്നു. കൊലയാളിബൈക്കുകളിൽ ഇരപ്പിച്ച് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കൗമാക്കാർ എന്തിനുംപോന്ന പുറപ്പാടിലാണ്.അമിത വേഗക്കാരെ പൊലീസ് തടഞ്ഞാൽ നിറുത്താതെ വിട്ട് പോകും. പൊലീസിനെ ഇടിച്ചിട്ട്പായും എന്ന അവസ്ഥവന്നാൽപ്പിന്നെ പൊലീസും ഒഴിഞ്ഞ്മാറും.ഇവരുടെ പുറകെ പോയി പുലിവാൽ പിടിക്കാൻ പൊലീസും മെനക്കെടാറില്ല. മുട്ടറ്റം എത്താത്ത ട്രൗസറുമിട്ട് ട്രിപ്പിളടിച്ച് പോകുന്നതും ഫ്രീക്കൻമാരുടെ നേരംപോക്കുകളിൽ ചിലത്മാത്രം.ഇത്തരം ഫ്രീക്കൻമാർ മൂലം അടിമാലിയിലും പരിസര പ്രദേശങ്ങളിലും വാഹന അപകടം നിത്യസംഭവങ്ങളാകുകയാണ്.ഇക്കാര്യത്തിൽ ബന്ധപ്പെട്ട പൊലീസ്, വാഹ നവകുപ്പ് അധികൃതർ മൗനം പാലിക്കുന്നു.
സ്‌കൂൾ സമയം ആരംഭിക്കുന്ന 9 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയുമാണ് ബൈക്കിൽ യുവാക്കൾ അമിത വേഗതയിൽ കറങ്ങുന്നത്. മഴക്കാലമായതോടു കൂടി പൊതുനിരത്തുകളിലെ പൊലീസ് പെട്രോളിംഗ് നിറുത്തി വെച്ചിരിക്കുകയാണ്. ഈ തക്കം മുതലാക്കി ലൈസൻസ് പോലുമില്ലാത്തവരാണ് ഇരുചക്രവാഹനങ്ങളിൽ അമിത വേഗത്തിൽ പോകുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി വഴിയാത്രികരെ ഇടിച്ച് തെറുപ്പിക്കുകയുണ്ടായി. ഇവർ ഇപ്പാഴും ചികത്സയിലാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണവും പെരുകുകയാണ്
അടിമാലിയിൽ ജോയിന്റ് ആർ.ടി.ഒ.ഓഫീസ് പ്രവർത്തിക്കുന്ന ണ്ടെങ്കിലും ഈ വിഭാഗത്തെയും പൊതുനിരത്തുകളിൽ കാണാറില്ല. ട്രാഫിക് അഡ്വൈസറി കമ്മറ്റി നിലവിലുണ്ടെങ്കിലും
കഴിഞ്ഞ ആറുമാസക്കാലമായി കമ്മിറ്റി കൂടിയിട്ടില്ല.