കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം , ഹയർ സെക്കൻഡറി കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു. ഫൈനില്ലാതെ സെപ്തംബർ 25 വരെയും ഫൈനോടുകൂടി 30 വരെയും കടപ്ലാമറ്റം തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏഴാം ക്ലാസ്സ് പാസായവർക്ക് പത്തിലും പത്താം ക്ലാസ്സ് പാസായ 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി കോഴ്സിനും ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8547672639