p

പാലാ: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്തല ഭാരവാഹികളുടെ യോഗം അമ്പാടി ഓഡിറ്റോറായത്തിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജി.രാമൻ നായർ എന്നിവർ പങ്കെടുത്തു. പാലായ്ക്ക് അനുയോജ്യനായ എൻ.ഡി.എ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിന് ഭാരവാഹികളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള യോഗമാണ് നടന്നത്. തുടർന്ന് നടന്ന യോഗത്തിൽ എ.എൻ.രാധാകൃഷ്ണൻ സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷനായി.ജി.രാമൻ നായർ സംസ്ഥാന നേതാക്കളായ പ്രൊഫ.ബി.വിജയകുമാർ, അഡ്വ.എസ്.ജയസൂര്യൻ, ജില്ല പ്രസിഡന്റ് എൻ.ഹരി, ലിജിൻലാൽ, ജി.രൺജിത്,അനിൽനാഥ് എന്നിവർ സംബന്ധിച്ചു.