തലയോലപ്പറമ്പ്: ബ്രഹ്മമംഗലം പോസ്റ്റോഫീസിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകരപ്രദമായ രീതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. പോസ്റ്റോഫീസിലെത്തുന്ന കത്തുകൾ മേൽവിലാസക്കാർക്ക് നൽകുന്നത് ഒഴിച്ചാൽ മറ്റൊരു സേവനവും ഇവിടെ നിന്നും ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കത്തുകൾ അയയ്ക്കുന്നതിനാവശ്യമായ സ്റ്റാമ്പ്, ഇല്ലന്റ്, കവർ ഉൾപ്പടെയുള്ള ഒന്നും തന്നെ ഇവിടെ നിന്ന് ലഭിക്കുന്നില്ല. ഗ്രാമപഞ്ചായത്ത്, ഹയർ സെക്കന്ററി പ്രൈമറി സ്‌കൂളുകൾ, മറ്റ് ഗവ.സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് തന്മൂലം ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഭൂരസ്ഥലത്തുള്ള മറ്റ് പോസ്റ്റോഫീസുകളിൽ പോയി ഇവ വാങ്ങേണ്ട സ്ഥിതിയാണ് നിലവിൽ. ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.