mgu-vc

കോട്ടയം: ജനകീയ കൂട്ടായ്മകളിലൂടെയുള്ള പ്രാദേശിക ഉടമസ്ഥതയാണ് പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാനുള്ള വിശ്വമാതൃകയെന്ന് മഹാത്മഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് പറഞ്ഞു.

മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ആഫ്രിക്കയിലും ചൈനയിലും നദിയുടെ തീരങ്ങളുടെ ഉടമസ്ഥത പ്രാദേശിക കൂട്ടായ്മകൾ കൈവരിച്ചതോടെയാണ് നദികൾ വീണ്ടെടുക്കാനായത്. അത്തരത്തിൽ അസാധാരണമായ ജനകീയ മുന്നേറ്റത്തിന്റെ മാതൃകയാണ് കോട്ടയത്ത് ഉണ്ടായതെന്ന് ബസേലിയസ് കോളജിൽ നടന്ന ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പട്ടു.

ഗ്രീൻ ഫ്രട്ടേണിറ്റി പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡനേറ്റർ അഡ്വ.കെ.അനിൽകുമാർ പദ്ധതിയുടെ നേട്ടങ്ങൾ വിവരിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രൻ, ജില്ലാ ക്യഷി ഓഫീസർ ബോസ് ജോസഫ്, എൻ.എസ്.എസ് കോ-ഓർഡനേറ്റർ സാനിമേരി ബഞ്ചമിൻ, പ്രൊഫ.ബിജു കുര്യൻ, ലൈഫ് ട്രി ഫൗണ്ടേഷൻ ഡയറക്ടർ എബ്രഹാം കുര്യൻ തുടങ്ങിയവർ സംസാരിച്ചു. സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ വേങ്കിടത്ത് സ്വാഗതം പറഞ്ഞു.