കോട്ടയം : പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന് 10 കോടിരൂപ അധിക ധനസഹായമായി അനുവദിക്കണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണം. മുൻ വർഷത്തെ പ്രളയ പുനർ നിർമ്മാണത്തിന് പദ്ധതി ആവിഷ്‌കരണത്തിനായി മേഖലാ വിഭജന മാനദണ്ഡം ഒഴിവാക്കുകയും റോഡുകളുടെ വീതി സംബന്ധമായ മാനദണ്ഡത്തിന് ഇളവ് നൽകുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയിൽ കുറഞ്ഞ പ്രൊജക്ടുകൾ എടുക്കാൻ പാടില്ലെന്നുള്ള വ്യവസ്ഥയിലും ഇളവ് നൽകി. എന്നാൽ ഇത്തവണ ഇത് സംബന്ധിച്ച്യ യാതൊരുത്തരവും ഇറക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.