വൈക്കം : സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 157-ാംമത് ജയന്തി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. ഗ്രന്ഥശാലാ ഹാളിൽ കൂടിയ സമ്മേളനം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ.എൻ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം വൈക്കം ബാബു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ.രമണൻ കടമ്പറ, വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, ജോയിന്റ് സെക്രട്ടറി അനീഷ്.എസ്, കെ.കെ.ശശികുമാർ, സമീര ജയപ്രമോദ് രക്ഷാധികാരി ടി.വി.ചന്ദ്രശേഖരൻ, പി.മനോജ്, അനീഷ് ചന്ദ്രൻ, കെ.ആർ.ഷിബു, പി.എൻ.ലളിത, ആഷ അഭിഷേക്, സുലഭ സുജയ്, സുകുമാരി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.