കോട്ടയം: എം.സി റോഡിലൂടെ നിറയെ യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് വൻശബ്ദത്തോടെ തകർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ എട്ടോടെ ചെങ്ങന്നൂരിൽ നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന തിരുവല്ല ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ലാണ് തകർന്നത്. ചില്ല് തകർന്നത് കണ്ട് ഡ്രൈവർ ബസിന്റെ വേഗം കുറച്ചതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. പിന്നാലെയെത്തിയ ബസിൽ യാത്രക്കാരെ കയറ്റിവിട്ടു.