ngo

വൈക്കം : കേരള എൻ. ജി. ഒ. അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ബ്രാഞ്ച് വാർഷിക സമ്മേളനം നടത്തി. ഗ്രാന്റ്മാസ് ആഡി​റ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം. ജെ. തോമസ് ഹെർബി​റ്റ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അംബിൾ പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു, ബ്രാഞ്ച് സെക്രട്ടറി കെ.എൻ.ജോസഫ്, ട്രഷറർ പി.വി.ഷിബു, ഭാരവാഹികളായ സതീഷ് ജോർജ്, പി.ഹനീഫ, പി.വി.അജയൻ, സഞ്ജയ് എസ്.നായർ, റോജൻ മാത്യു, ജി.ആർ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അജിത്കുമാറിന് സമ്മേളനം യാത്രയയപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം നടന്ന സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി വി.പി.ബോബിൻ ഉദ്ഘാടനം ചെയ്തു. ബെന്നി ജോർജ്, അനൂപ് പ്രാപ്പുഴ, ജെ.റോബി, കെ.എൻ.ജോസഫ് എന്നിവർ പ്രസംഗിച്ചു.