smaraka-kettidom

വൈക്കം : പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി അദ്ധ്യാപകരുടെയും പി.ടി.എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിച്ച കെട്ടിട ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഹൈടെക്ക് ക്ലാസ് മുറിയുടെ ഉദ്ഘാടനം വൈക്കം എ.ഇ.ഒ പ്രീതാ രാമചന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂൾ മാനേജർ ടി പി സുഖലാൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.ലീന നന്ദിയും പറഞ്ഞു.
സീനിയർ അസിസ്​റ്റന്റ് പി.പ്രതീപ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മായാ ഷാജി, വിദ്യാഭ്യാസ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ സന്ധ്യ അനീഷ്, വാർഡ് മെമ്പർ ചിഞ്ചു സുനീഷ്, ടാനിയ ഓമനക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് വിമലൽ പണാമഠം, ശാഖാ വൈസ് പ്രസിഡന്റ് എ.ജി ബിജു, സെക്രട്ടറി ദിനേശൻ കാട്ടിശ്ശേരിത്തറ, പി ടി എ വൈസ് പ്രസിഡന്റ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.