പാലാ : എം.എം.ജേക്കബ് ശക്തനായ ഭരണാധികാരിയും, മറ്റുള്ളവർക്ക് മാതൃകയായ കോൺഗ്രസ് നേതാവും ആയിരുന്നുവെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. പാലായിൽ നടന്ന എം.എം.ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എം.ജേക്കബിന്റെ വേർപാട് കോൺഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും സാധാരണക്കാർ ഏറെ ഇഷ്ടപ്പെട്ട നേതാവായിരുന്നു എം.എം.ജേക്കബെന്നും മുഖ്യ അനുസ്മരണ പ്രസംഗം നടത്തിയ എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് പറഞ്ഞു.
ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ജാൻസ് കുന്നപ്പള്ളി, അഡ്വ. സന്തോഷ് മണർകാട്, അഡ്വ. ആർ. മനോജ്,ജോയി സ്‌കറിയ,റോയി എലിപ്പുലിക്കാട്ട്, കെ.ആർ. മുരളീധരൻ നായർ, വി.കെ. സുരേന്ദ്രൻ, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാലകൃഷ്ണൻ, അപ്പച്ചൻ കളർപാറ, പി.എച്ച്. നൗഷാദ്, സെബാസ്റ്റ്യൻ പാറയ്ക്കൽ, എൻ. സുരേഷ് നടുവിലേടത്ത്, പ്രേംജിത്ത് ഏർത്തയിൽ, ഷിജിജോസഫ് ഇലവുംമൂട്ടിൽ, വി.സി. പ്രിൻസ് തയ്യിൽ, ജിജി പോത്തൻ, സിബി വാഴൂർ, എം.എൻ. ദിവാകരൻ നായർ, പി.വി. പ്രസാദ്, ഹരിദാസ് അടമത്തറ തുടങ്ങിയവർ പ്രസംഗിച്ചു.