പരീക്ഷ തീയതി
ഒന്നാം വർഷ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2016 മുതൽ അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 25 ന് ആരംഭിക്കും. പിഴയില്ലാതെ രണ്ടുവരെയും 500 രൂപ പിഴയോടെ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം.
വൈവാവോസി
നാലാം സെമസ്റ്റർ എം.എസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) മെയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്തംബർ അഞ്ച്, ആറ് തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ് റഗുലർ പ്രോഗ്രാമിൽ ഏതാനും സീറ്റൊഴിവുണ്ട്. ബി.പി.ഇ.എസ്./ബി.പി.എഡ്./ബി.പി.ഇ. യോഗ്യതയുള്ളവർ അസൽ രേഖകളുമായി രണ്ടിന് രാവിലെ 10.30ന് ഓഫീസിൽ എത്തണം. ഫോൺ: 9447006946, 04812732368.
അപേക്ഷ തീയതി നീട്ടി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് യു.ജി. റഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അഞ്ചുവരെ അപേക്ഷിക്കാം.