പാലാ : നിയോജക മണ്ഡലത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രചാരണം നടത്താൻ കർമ്മസേനയ്ക്ക് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി രൂപം നൽകി. 9 നിയോജക മണ്ഡലം കമ്മിറ്റികളുടെ ചുമതലയിലാണ് പാലായിലെ ബൂത്തുകൾ അടിസ്ഥാനത്തിൽ സ്‌ക്വാഡ് പ്രവർത്തനം നടത്തുക. നിയോജകമണ്ഡലം പ്രസിഡന്റുമാരായ കുഞ്ഞുമോൻ മാടപ്പാട്ട്, ജാൻസ് വയലിക്കുന്നേൽ, റെജി ആറാക്കൽ, ഡിനു കിങ്ങണംചിറ, ജോഷി തെക്കേപ്പുറം, ജോജി കുറത്തിയാടൻ, യൂജിൻ കൂവെള്ളൂർ, ലാൽജി മാടത്താനിക്കുന്നേൽ, അഭിലാഷ് തെക്കേതിൽ, ജില്ലാ സെക്രട്ടറി ശ്രീകാന്ത് എസ്. ബാബു എന്നിവർക്കാണ് ചുമതല. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.