കോട്ടയം: ബി.സി.എം.കോളജ് ഇംഗ്ളീഷ് വിഭാഗം ജേർണലിസം വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഇന്റർ കോളജീയേറ്റ് മീഡീയ ഫെസ്റ്റ് ഇന്ന് നടക്കും. അമ്പതോളം കോളേജുകൾ പങ്കെടുക്കുന്ന പരിസ്ഥിതി സൗഹാർദ ഫെസ്റ്റിൽ ആർ. ജെ. ഹണ്ട്, റാമ്പ് വാക്ക്, സ്‌പോട്ട്ഡാൻസ്, ഫോട്ടോഗ്രാഫി, ട്രാൻസ്‌ലേഷൻ തുടങ്ങിയ അഞ്ചിനങ്ങളിലാണ് മത്സരം. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് മാദ്ധ്യമപ്രവർത്തക സുബിത സുകുമാർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായ റിയ സൂസൻ സ്‌കറിയ, അഞ്ജു ജേക്കബ്, വിദ്യാർഥി പ്രതിനിധികളായ എസ്. ആതിരലക്ഷ്മി, പാർവതി പ്രസാദ്, അമല നോബിൾ എന്നിവർ പരിപാടികൾ വിശദീകരിച്ചു.