ചങ്ങനാശേരി: തെങ്ങണ നെഹ്രു മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപറ്റംബർ 10 ന് ഓണാഘോഷ പരിപാടികൾ നടക്കും. രാവിലെ ഒൻപത് മുതൽ കലാകായിക മത്സരങ്ങൾ. സാംസ്‌ക്കാരിക സമ്മേളനം നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് വി.കെ സുഗതൻ അധ്യക്ഷത വഹിക്കും. ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ മാനേജർ പ്രൊഫ.റൂബിൾ രാജ് മുഖ്യപ്രഭാഷണവും ഓണസന്ദേശവും നൽകും. രാത്രി എട്ടിന് ചങ്ങനാശേരി ഓസ്‌കാർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.