കോട്ടയം: വിശ്വകർമ്മ കലാസാഹിത്യ സംഘം - വികാസ് - വാർഷികവും അനുസ്മരണവും സെപ്തംബർ ആറിന് രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും. വി.എസ്.എസ് സംസ്ഥാന പ്രസിഡന്റും വികാസ് രക്ഷാധികാരിയുമായ ടി.യു രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ ഭാഗമായി ചിത്ര ശിൽപ പുസ്തക പ്രദർശനം നടക്കും. രാവിലെ ഏഴിന് വിശ്വകർമ്മ പൂജ. 9 മുതൽ ചിത്ര - ശില്പ - പുസ്തക പ്രദർശനങ്ങൾ അരങ്ങേറും. തുടർന്ന് കരോക്കെ ഗാനമേള , മിമിക്രി. ഉച്ചകഴിഞ്ഞ രണ്ടിന സംഗീതകച്ചേരി, കരോക്കെ ഗാനമേള. വൈകിട്ട് അഞ്ചിന് ചരേുന്ന പൊതുസമ്മേളത്തിൽ വികാസ് ജില്ലാ പ്രസിഡന്റ് കണ്ണൻ സാഗർ അദ്ധ്യക്ഷത വഹിക്കും.