കോട്ടയം: പാലായിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിയെ കണ്ടെത്താൻ തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷനായ ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം വരെ പ്രവർത്തകർക്ക് താത്പര്യമുള്ള സ്ഥാനാർത്ഥിയുടെ വിവരം സമിതിയെ അറിയിക്കാം. നാളെ വൈകിട്ട് സ്ഥാനാർത്ഥിയുടെ വിവരം യു.ഡി.എഫ് നേതാക്കളെ അറിയിക്കും. അവരായിരിക്കും പ്രഖ്യാപിക്കുക.
ഇന്നലെ ഉച്ചകഴിഞ്ഞ് തോമസ് ടി. കുറ്റ്യാനിക്കലിന്റെ വീട്ടിൽ കൂടിയ ജോസ് വിഭാഗം ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നിഷയുടെ പേരായിരുന്നു യോഗത്തിൽ പ്രധാനമായും ഉയർന്നത്.