സംഭവം കാനാട്ടുപാറ ഇറക്കത്തിൽ
പാലാ : പാലാ- തൊടുപുഴ ഹൈവേയിലേക്ക് മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 4.15 ഓടെ കാനാട്ടുപാറ ഇറക്കത്തിലാണ് അപകടം. സംഭവസമയം ഹൈവേയിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
റോഡിന് സമീപത്തെ പുരയിടത്തിൽ നിന്ന തേക്ക് മരമാണ് റോഡിലേക്ക് വീണത്. 11 കെ.വി ലൈനും വൈദ്യുതി തൂണും റോഡിലേക്ക് വീണു. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മരം മുറിച്ചുനീക്കിയത്. ഹൈവേയിൽ അരമണിക്കൂറിലേറെ ഗതാഗതം പൂർണ്ണമായും നിലച്ചു. അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ ബിജിമോന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ് മരം മുറിച്ചുനീക്കിയത്.