വൈക്കം : മരിയൻ തീർത്ഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും എട്ടുനോമ്പാചരണവും ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് മാർ.ജോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 2നും 3നും 6ന് വി. കുർബാന, നൊവേന, 10.30ന് വി. കുർബാന, നൊവേന നേർച്ചക്കഞ്ഞി 5.30ന് വി.കുർബാന, നൊവേന, സാൽവേ ലദീഞ്ഞ്. 4ന് ആരാധനദിനം. 5.45ന് ജപമാല, 6.30ന് ആഘോഷമായ സമൂഹബലി, നൊവേന, ആരാധന 4ന് പൊതു ആരാധന, 5ന് ദിവ്യകാരുണ്യ പ്രദക്ഷിണം, നോവേന, സാൽവേ ലദീഞ്ഞ്. 5ന് ലൈത്തോരന്മാരുടെ വാഴ്ച, 5.30ന് ആരാധന, ജപമാല, 6.15ന് ലൈത്തോരന്മാരുടെ വാഴ്ച, വി.കുർബാന, നൊവേന, 10.30ന് വി.കുർബാന, നൊവേന, നേർച്ചക്കഞ്ഞി, 5.30ന് വി. കുർബാന, നൊവേന, സാൽവേലദീഞ്ഞ്. 6ന് വാഴ്ചദിനം, 5.15ന് ആരാധന, ജപമാല, 6ന് വി.കുർബാന, നൊവേന, 10.30ന് വി.കുർബാന, നൊവേന, നേർച്ചക്കഞ്ഞി, 5.30ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ വി.കുർബാന, നൊവേന, സാൽവേ ലദീഞ്ഞ്. 7ന് വേസ്പരദിനം. 5.15ന് ആരാധന, ജപമാല, 6ന് വി. കുർബാന, നൊവേന, 7.15ന് വി.കുർബാന, നൊവേന, 10.30ന് ആഘോഷമായ വി.കുർബാന, പ്രസംഗം, നൊവേന, നേർച്ചക്കഞ്ഞി, 3ന് ആഘോഷമായ വി. കുർബാന, 4.30ന് രൂപം വെഞ്ചരിപ്പ്, 5.15ന് വേസ്പര. 8ന് തിരുനാൾദിനം. 4.30ന് ആരാധന, ജപമാല, 5 മുതൽ 8 വരെ തുടർച്ചയായി വി.കുർബാന, 9ന് വി.കുർബാന, നൊവേന, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, 3.30ന് ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, ആഘോഷമായ തിരുനാൾ പ്രദക്ഷിണം, 8.30ന് വി.കുർബാന. 14 വരെ 5.15ന് ആരാധന, ജപമാല, 6ന് വി. കുർബാന, നൊവേന, 10.30ന് വി.കുർബാന, നേർച്ചക്കഞ്ഞി, 5.30ന് വി.കുർബാന, നൊവേന. 15ന് എട്ടാമിടം തിരുനാൾ. 10.30ന് ആഘോഷമായ തിരുനാൾ കുർബാന, 4ന് ആഘോഷമായ വി. കുർബാന, പ്രസംഗം, ആഘോഷമായ തിരുനാൾ പ്രദക്ഷിണം കൊടിയിറക്കം, നീന്തുനേർച്ച, തിരുസ്വരൂപം തിരികൈവയ്ക്കൽ, 9ന് കൃതജ്ഞതാ ബലി.