അടിമാലി: അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാമത് വാർഷിക സമ്മേളനവും പൊതുയോഗവും ഇന്ന് 3ന് അടിമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിക്കും.ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന അനീഷ് രാജനെ സമ്മേളനത്തിൽ അനുമോദിക്കും.രക്ത ദാനം,ജീവകാരുണ്യ പ്രവർത്തനം,പ്രളയ ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളെ ചടങ്ങിൽ അനുമോദിക്കും.ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ഡോ. വി എൻ സത്യബാബു അനുമോദന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുമെന്നും ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജയേഷ് ശ്രീധരൻ, ട്രഷറർ എംഎം അജേഷ് കുമാർ, തുടങ്ങിയവർ അറിയിച്ചു.നാല് വർഷങ്ങൾക്ക് മുമ്പ് കേവലം രക്തദാനത്തിനു വേണ്ടി മാത്രം രൂപീകരിച്ച അടിമാലി ബ്ലെഡ് ഡൊണേഴ്‌സ് എന്ന കൂട്ടായ്മ പിന്നീട് അടിമാലി ചാരിറ്റബിൾ സൊസൈറ്റിയായി വളരുകയായിരുന്നു.പ്രളയ പുനരധിവാസത്തിലടക്കം മാതൃകാപരമായ സേവന പ്രവർത്തനങ്ങളാണ് ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ കുറെ നാളുകളായി നടത്തി വരുന്നത്.